Posts

Showing posts from January, 2023

വിഷയലോകവും സാധകരും

ജഗത്ത് അഥവാ ലോകം ഒരുവന് പ്രകാശിക്കുന്നത് അവിദ്യയിൽ മാത്രമാണ്. അങ്ങിനെയുള്ള ജഗത്തിനെ ഒരുവൻ അനുഭവിക്കുന്നത് അഞ്ച് ഇന്ദ്രിയങ്ങളും അവയുടെ ശക്തികളും പിന്നെ മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ അന്തഃകരണങ്ങളും ചേരുമ്പോഴാണ്.  മങ്ങിയ വെളിച്ചത്തിൽ മുറ്റത്തൊരു കയർ കിടക്കുന്നത് കണ്ടു. അത് പാമ്പെന്ന് തെറ്റിദ്ധരിച്ചു. പിറ്റേന്ന് പ്രഭാതത്തിൽ വെളിച്ചം വന്നപ്പോഴാണ് കണ്ടത് കയറായിരുന്നെന്നും പാമ്പല്ലായിരുന്നു എന്നും ബോദ്ധ്യപ്പെട്ടത്. കയറിനെ പാമ്പ് എന്ന് ബുദ്ധി തെറ്റിദ്ധരിച്ചു. ഭയന്നു. അതായത് ബുദ്ധിക്ക് ഭ്രമം ഉണ്ടാവുകയും അത് ഭയത്തെ ഉണ്ടാക്കുകയും ചെയ്തു.  ഏതൊന്ന് കാരണമാണോ കയറിനെ പാമ്പ് എന്ന് തെറ്റിദ്ധരിക്കാനും ഭ്രമിക്കാനും ഇടയായത് അത് അവിദ്യ അഥവാ മായ. ഏതൊന്ന് കാരണമാണോ കണ്ടത് പാമ്പിനെയായിരുന്നില്ല മറിച്ച് വെറും കയറിനെയായിരുന്നു എന്ന് ബോദ്ധ്യപ്പെടുത്തി ഭ്രമം നീക്കിയത് അത് വിദ്യ അഥവാ ജ്ഞാനം.  ഇതുപോലെ വെറും മായയായ ഈ ജഗത്ത് ഉണ്മയുള്ളതാണ് അഥവാ സത്യമാണ് എന്ന് ബുദ്ധിയെ തെറ്റിദ്ധരിപ്പിക്കുന്നത് അവിദ്യ.  അവിദ്യയിൽ കയറിനെ പാമ്പ് എന്ന് തെറ്റിദ്ധരിച്ചതു മുതൽ പ്രഭാതത്തിൽ കണ്ടത് കയർ മാത്രമാണ് എന്ന് ബുദ്ധിയ്ക്ക് ബോദ്ധ്യ