ആധുനിക ശാസ്ത്രവും സാങ്കേതിക വിദ്യകളും
ആധുനിക മനുഷ്യൻ പിറന്നത് യൂറോപ്പിലാണ്. ആധുനികങ്ങളായ ചിന്തകളും ശാസ്ത്രവും പിറന്നതും യൂറോപ്പിലാണ്. ലോകം മുഴുവൻ യാത്ര ചെയ്ത് സംഭരിച്ച അറിവുകളാൽ നൂറ്റാണ്ടുകളുടെ അധ്വാനം കൊണ്ട് അന്നാട്ടുകാരുടെ നേതൃത്വത്തിൽ നിർമ്മിച്ചതാണ് നവലോകം. ഇംഗ്ലീഷാണ് ഈ നവലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷ. ആ ലോകത്ത് ഒരു ചെറുവിരലെങ്കിലും അനക്കണമെങ്കിൽ ഇന്ത്യയിൽ ഇംഗ്ലീഷ് അറിയാതെ പറ്റില്ല. കാരണം ആധുനിക ചൈനയേയും ജപ്പാനേയും റഷ്യയേയും യൂറോപ്പിലെ തന്നെ മറ്റ് രാജ്യങ്ങളേയും പോലൊന്നും അല്ലല്ലോ ഇന്ത്യ. ഈ നാടുകളിലൊക്കെ അവരവരുടെ സ്വന്തം ഭാഷയിൽ തന്നെ കാര്യങ്ങൾ കിട്ടും. ഇവിടെ ഭാഷയുടെ കാര്യത്തിൽ പോലും അപകർഷത ആയതുകൊണ്ട് വല്ല ചപ്പും കുപ്പയുമല്ലാതെ നല്ലതൊന്നും കിട്ടില്ല. അവിടങ്ങളിൽ പക്ഷേ അതില്ല. എന്തായാലും ഭാഗ്യം കൊണ്ടാണോ നിർഭാഗ്യം കൊണ്ടാണോ എന്നറിയില്ല, ആ ഭാഷ ചെറുപ്പം മുതൽ പഠിക്കുന്നുണ്ട്. അതിൻ്റെ ഒരു ബലം കൊണ്ടും ആയിരിക്കാം പേരിന് മോഡേൺ സയൻസിലെ എന്തൊക്കെയോ കാര്യങ്ങളും ഒപ്പം ടെക്നോളജിയും കൂടെ ഉപയോഗിക്കാൻ പഠിച്ചു. ഇംഗ്ലീഷ് സിനിമളിലൂടെയും മറ്റും അവരുടെ നാടിനെപ്പറ്റിയും രീതികളെപ്പറ്റിയും അങ്ങോട്ട് നേരിട്ട് പോകാതെ കൂടുതൽ അറ