ചില സങ്കല്പ പ്രശ്നങ്ങൾ

 സാങ്കല്പികം അഥവാ virtual എന്നതിൽ അധിഷ്ഠിതമായ പല സാങ്കേതികവിദ്യകളും ഉണ്ട് കംപ്യൂട്ടറോകളുടെ ലോകത്ത്. ഇതിന് ഒരുദാഹരണമാണ് virtual machine. Virtual machine എന്നാൽ സങ്കൽപയന്ത്രം. എന്നുവച്ചാൽ ഒരു കംപ്യൂട്ടറിനകത്ത് തന്നെ മറ്റൊരു കംപ്യൂട്ടർ സ്ഥാപിക്കുക, സോഫ്റ്റ്‌വെയർ മാത്രം ഉപയോഗിച്ച്. 

ഇങ്ങനെ ചെയ്യുന്നത് എന്തിനാണ് ? 

ഏതെങ്കിലും ആവശ്യത്തിന് നിലവിലെ കംപ്യൂട്ടറിന് പകരമായോ അല്ലെങ്കിൽ അതിന്റെ കൂടെയോ മറ്റൊരു കംപ്യൂട്ടർ കൂടി വെയ്ക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിന് വേണ്ടുന്ന പണം, അധ്വാനം മുതലായവ ലാഭിക്കാനാണ് ഈ സങ്കല്പയന്ത്രം. ഇതിന് പല പരിമിതികളും ഉണ്ടെങ്കിലും പുതിയൊരെണ്ണം വാങ്ങി വയ്ക്കേണ്ട ആവശ്യം തത്കാലം ഒഴിവാക്കാൻ പറ്റുമല്ലോ. അപ്പോൾ അതാണ് ഈ സങ്കല്പയന്ത്രം എന്നത്. 

Virtual അധിഷ്ഠിതമായ വേറെ പലതും ഉണ്ട്. ഇപ്പറഞ്ഞത് അതിൽ ഒന്നിന്റെ കാര്യം മാത്രമാണ്. ഇത് പറഞ്ഞത് വേറൊന്ന് പറയാനുള്ളതിൻ്റെ മുന്നോടിയായാണ്.

അത് ഇപ്പോൾ കുറച്ചു കാലമായി പ്രചാരത്തിലുള്ള virtual പിന്തുണ, virtual വിമർശനം, virtual സഹായം, virtual നിന്ദ തുടങ്ങിയവയെപ്പറ്റിയാണ്. 

യഥാർത്ഥ പിന്തുണ, സഹായം, വിമർശനം എന്നിവ ചെയ്യാൻ ബുദ്ധിമുട്ട് വന്നപ്പോഴല്ലേ ചില സാമൂഹിക ശാസ്ത്രജ്ഞർ ഈ പുതിയ രീതി കണ്ടെത്തിയിട്ടുണ്ടാവുക ? 

വളരെ കുറച്ച് മാത്രം ഫലപ്രദം എങ്കിലും സ്വന്തം സുരക്ഷിത സ്ഥാനത്ത് നിന്നും മാറാതെ എന്തെങ്കിലും ചെയ്തല്ലോ എന്ന് ചെറുതായി തൃപ്തിപ്പെടാം എന്നല്ലാതെ വേറെ കാര്യമായ മെച്ചമൊന്നും ഈ പുത്തൻ രീതിയിൽ കാണുന്നില്ല. മാത്രമല്ല ഇതിനേക്കാൾ വളരെ മെച്ചപ്പെട്ടതാണല്ലോപൂർവ്വികർ പഠിപ്പിച്ചു തന്ന രീതി. 

ആ രീതി സ്വന്തം നില അറിഞ്ഞ് തനിക്ക് തുല്യരായവരോട് മാത്രം സൗഹൃദം, തന്നെക്കാൾ ഉയർന്നവരോട് ബഹുമാനം, താഴ്ന്നവരോട് കാരുണ്യം എന്നതാണ്. 

ബന്ധങ്ങൾ ഈ രീതിയെ പിന്തുടർന്നാവുമ്പോൾ സാങ്കല്പികമായി ഒന്നും ചെയ്യേണ്ടി വരുന്നില്ല. 

നേരിട്ട് തന്നെ ആവാം. ഫലം virtual അല്ലാത്ത സംതൃപ്തി! 

Comments

Popular posts from this blog

മുകുന്ദനുണ്ണി അസോസിയേറ്റ്സ്