ബോധതലം അഥവാ planes of existence

പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ വെറും കഥകൾ മാത്രമാണ്, അവതാരങ്ങളും അവരുടെ ലീലകളും എല്ലാം സങ്കല്പങ്ങൾ മാത്രമാണ് എന്നതൊക്കെ കുറേ കാലമായി കേട്ട് തഴമ്പിച്ച കാര്യമാണ്.

ഇതിനേപ്പറ്റിയുള്ള ഒരു അവലോകനമാണ് ഇത്, മോഡേൺ സയൻസിലെ plane of existence എന്ന ആ ഒരു ആശയം ഉപയോഗിച്ച്. എങ്കിലാണ് ആ science ഇത്രയധികം വളർന്ന് അത്ഭുതങ്ങൾ പലതും ചെയ്തു കാട്ടിയത് ചെറുപ്പം മുതൽ കണ്ട് പരിചയിച്ച ആധുനിക മനുഷ്യന് കുറച്ചെങ്കിലും യുക്തി സഹമായ് അനുഭവപ്പെടുക. അതുകൊണ്ടാണ് ഈ സാഹസം.

പ്രപഞ്ചത്തിന് 4 സൃഷ്ടി തലങ്ങളുണ്ട്. അഥവാ plane of existence ഉണ്ട്. അതിലെ രണ്ടെണ്ണത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് ഈ എഴുത്ത്.

സ്ഥൂലം, സൂക്ഷ്മം എന്നിവയാണ് പറയാൻ പോകുന്ന ആ രണ്ട് plane of existence കൾ. 

ആധുനിക മനുഷ്യനും അവൻ്റെ ശാസ്ത്രവും സാങ്കേതികവിദ്യയും ജീവിതവും എല്ലാം സ്ഥിതിചെയ്യുന്ന ആ plane of existence നെയാണ് സ്ഥൂലം എന്ന് പറയുന്നത്. മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാൻ പറ്റുന്ന ആ ഒരു ബോധതലം. ഇതിനെയാണ് യാഥാർത്ഥ്യം അഥവാ real world എന്നൊക്കെ പറയുന്നതും. 

എന്നാൽ ഈയൊരു സ്ഥൂലം എന്ന തലത്തിൽ നിന്നും ചെയ്യാൻ പറ്റുന്ന പ്രവൃത്തിക്കും നേടാൻ പറ്റുന്ന അറിവിനും ജീവിക്കാൻ പറ്റുന്ന ജീവിതത്തിനും ഉള്ള പരിമിതി സൂക്ഷ്മം എന്ന് വിളിക്കുന്ന പ്രപഞ്ചത്തിന്റെ മറ്റൊരു plane of existence നോട് താരതമ്യം ചെയ്യുമ്പോൾ വളരെ വളരെ ചെറുതാണ്.

എത്ര അദ്ധ്വാനിച്ചാണ് ആധുനിക ശാസ്ത്രത്തിന്റെ ഓരോ നേട്ടവും പ്രപഞ്ച രഹസ്യങ്ങൾ തേടിയുള്ള അന്വേഷണങ്ങളും മുന്നോട്ട് പോകുന്നത് എന്ന് നോക്കുക. 

അങ്ങിനെയുള്ള ഈയൊരു plane of existence ൽ വച്ച് അനുഭവിച്ചറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു plane of existence ൽ വച്ച് നടന്ന കാര്യങ്ങളെ നമ്മൾ താരതമ്യം ചെയ്യുന്നത്. 

ഇതിഹാസങ്ങളിലും മറ്റും നടന്ന കാര്യങ്ങൾ മറ്റൊരു plane of existence ൽ വച്ച് നടന്ന കാര്യങ്ങളാണ്. 

അതായത് മറ്റൊരു യുഗത്തിൽ വച്ച് നടന്ന കാര്യങ്ങളാണ്. 

കൃഷാണവതാരവും മഹാഭാരതവും ദ്വാപരം എന്ന യുഗത്തിൽ അഥവാ plane of existence ൽ നടന്നവയാണ്. 

ആ തലത്തിലെ മനുഷ്യൻ്റെ ബുദ്ധിയും മനസ്സും ഈ തലത്തിലെ മനുഷ്യന്റെ ബുദ്ധിയേക്കാളും മനസ്സിനേക്കാളും പലമടങ്ങ് ശക്തമാണ്. അത് വച്ച് സൃഷ്ടിച്ചവയും ചെയ്ത കാര്യങ്ങളുമാണ് അതിൽ പറഞ്ഞിരിക്കുന്നത്.  

ഈ തലത്തെ വീക്ഷിക്കുന്ന ബോധമാണ് വ്യാസൻ്റേത്. 

നിദ്രയിൽ സ്വപ്നം  അഥവാ സൂക്ഷ്മം എന്ന ബോധതലത്തിലിരിക്കുമ്പോൾ നാം നമ്മെത്തന്നെ കാണുന്നുണ്ട്. ഇവിടെ വ്യാസൻ അദ്ധേഹത്തേയും കാണുന്നുണ്ട്. 

സത്യയുഗത്തിൽ നിന്നും ത്രേതായുഗത്തിലേക്കും പിന്നീട് ദ്വാപരത്തിലേക്കും അവിടെ നിന്നും കലിയുഗത്തിലേക്കും എന്നതരത്തിലാണ് പ്രപഞ്ചം വളർന്ന് നിൽക്കുന്നത്. 

സത്യയുഗത്തിൽ നിന്നും ത്രേതായുഗത്തിലേക്കും പിന്നീട് ദ്വാപരത്തിലേക്കും അവിടെ നിന്നും കലിയുഗത്തിലേക്കും എന്നതരത്തിലാണ് പ്രപഞ്ചം വളർന്ന് നിൽക്കുന്നത്.

പക്ഷേ ആ യുഗങ്ങളിലെ സൃഷ്ടികളിൽ പലതിൻ്റേയും ശേഷിപ്പുകൾ ഈ യുഗത്തിൽ ബാക്കി നിൽക്കുന്നുണ്ട്.
ദ്വാരകയുടെ അവശിഷ്ടങ്ങൾ, രാമസേതു തുടങ്ങിയവ ഉദാഹരണങ്ങൾ.

എന്തിരുന്നാലും പ്രപഞ്ചത്തെ 100 ശതമാനം അപഗ്രഥിച്ച് ഇത് ഇങ്ങനെതന്നെയാണ് എന്ന് കണ്ടത്തുക അസാദ്ധ്യമാണ്. കാരണം ഇത് മായയാണ്. ആദിയും അന്തവും ഇല്ലാത്തതാണ്.

ഇവിടെ സനാതനമായ ധർമ്മം മാത്രം സനാതനം.

Comments

Popular posts from this blog

ചില സങ്കല്പ പ്രശ്നങ്ങൾ

മുകുന്ദനുണ്ണി അസോസിയേറ്റ്സ്