ഹാസ്യവും മനുഷ്യരും ലോകവും

മലയാളികളെ ആക്ഷേപഹാസ്യം പറയാനും ആസ്വദിക്കാനും പഠിപ്പിച്ചത് കുഞ്ചൻ നമ്പ്യാരാണ്. രാജാവ് മുതലുള്ള എല്ലാ ഉന്നതരേയും ഹാസ്യത്തിലൂടെ അദ്ദേഹം വിമർശിച്ചു.

ആ പാരമ്പര്യമാണ് സജീവമായി ഇന്നും മലയാളികൾക്കിടയിൽ നിലനിൽക്കുന്നത്.
അല്ലെങ്കിൽ ആ ഒരു പാരമ്പര്യമേ അപകർഷത തോന്നാതെ ഇന്ന് നിലനിൽക്കുന്നുള്ളൂ.
ബാക്കി എല്ലാ വേരുകളും പുരോഗമനവും മറ്റും പറഞ്ഞ് അറുത്ത് മുറിച്ചെടുത്തു.
പക്ഷേ എന്തിലും ഏതിലും തമാശ കണ്ടെത്തി പറയാനുള്ള മലയാളികളുടെ കഴിവിന് കാര്യമായ കോട്ടമൊന്നും തട്ടാതെ സജീവമായി ഇന്നും നിലനിന്ന് കാണുന്നുണ്ട്.
കുഞ്ചൻ നമ്പ്യാർ ഭരണകർത്താക്കളേയും മറ്റുമാണ് ഏറ്റവും കളിയാക്കിയിട്ടുള്ളതെന്ന് തോന്നുന്നു.
"ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം"
എന്നതൊക്കെ രാജാവ് കാട്ടിക്കൂട്ടുന്ന ഏത് വിക്രിയകളേയും പുകഴ്ത്തുന്നവരെ കളിയാക്കിക്കൊണ്ടുള്ളതാണ്. ഇതുപോലെ നമ്പൂതിരിമാരും ഏത് പ്രതിസന്ധികളേയും വിഷമകരമായ സാഹചര്യങ്ങളേയും നർമ്മേന കണ്ടവരായിരുന്നത്രേ. അതിന്റെ കഥകൾ കേട്ടിട്ടുണ്ട്.

അപ്പോൾ കുഞ്ചൻ നമ്പ്യാരുടെ കാര്യത്തിൽ തന്റെ ജന്മവാസനയെ ഇങ്ങനെ ഉപയോഗിക്കുകവഴി അത് കേട്ടിട്ടെങ്കിലും അവർക്കൊക്കെ വെളിവ് വരുന്നെങ്കിൽ വരട്ടെ എന്നും അദ്ദേഹം കരുതിക്കാണണം.

ഇനി കേരളത്തിലെ രാഷ്ട്രീയമെടുത്താൽ ഇവിടെ ഇടത് ചിന്താധാരകൾക്കാണല്ലോ ഇതുവരെ ആധിപത്യം, ഇതിൽ നേതാക്കൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന കമ്മ്യൂണിസ്റ്റുകാരെ 'അന്തം', 'അന്തംകമ്മി', 'ന്യായീകലണത്തൊഴിലാളി', എന്നൊക്കെ
ബാക്കിയുള്ളവർ വിളിക്കാറുണ്ട്. അത് കളിയാക്കലാണെങ്കിലും അങ്ങിനെയെങ്കിലും വെളിവ് വരട്ടെ എന്ന് കരുതിയും കൂടി ആണ്.
ഇതുപോലെ അവരും തിരിച്ചു മറ്റുള്ളവരേയും പലതും പറയാറുണ്ട്.
ഇതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗവുമാണല്ലോ.
പിന്നെ രാഷ്ട്രീയപരമായിക്കൊള്ളട്ടെ അല്ലെങ്കിൽ വേറെ ഏതെങ്കിലും വിഷയമായിക്കൊള്ളട്ടെ, ഹാസ്യം കലർത്തിയുള്ളതായിക്കൊള്ളട്ടെ അങ്ങനെയല്ലാത്തതായിക്കൊള്ളട്ടെ, ഇവ അധിക്ഷേപം ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്ന ഭാഷയുടെ ഒരതിര് എവിടെയോ ഉണ്ട്. ആ അതിര്, അത് മറന്ന് പോകാതിരിക്കാം.

Comments

Popular posts from this blog

ചില സങ്കല്പ പ്രശ്നങ്ങൾ

മുകുന്ദനുണ്ണി അസോസിയേറ്റ്സ്