പ്രാചീന ഭാരതവും ആധുനിക ഭാരതവും

ഭഗിനി നിവേദിത. സ്വാമി വിവേകാനന്ദൻ്റെ ശിഷ്യയായിരുന്ന അവർ ഒരു പാശ്ചാത്യവനിതയും കൂടി ആയിരുന്നു. ഭാരതത്തിൽ പാശ്ചാത്യ വിദ്യാഭ്യാസ രീതികൾ ഒരു കിറ്റ് രൂപത്തിലാക്കി യൂണിവേഴ്സിറ്റി നിയമം കൊണ്ടുവരാൻ അന്ന് ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചപ്പോൾ അത് പാടില്ലെന്നും ഭാരതത്തിന് തനതായതും പകരം വയ്ക്കാൻ കഴിയാത്തതുമായ ഒരു വിദ്യാഭ്യാസരീതിയുണ്ടെന്നും അത് ഗുരുകുല സമ്പ്രദായമാണെന്നും ശക്തമായി വാദിച്ച ചുരുക്കം ചിലരിൽ ഒരാൾ അവരാണ്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസ രീതി ഭാരതത്തിൽ കൊണ്ടുവന്നാൽ അത് ഭാരതത്തിന്റെ വിദ്യാഭ്യാസത്തെ തകർക്കുമെന്നും അവർക്കറിയാമായിരുന്നു, ജന്മം കൊണ്ട് ഒരു പാശ്ചാത്യ ആയിരുന്നെങ്കിൽ കൂടി. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്നവർ എന്ന് ഇന്ന് അറിയപ്പെടുന്ന പല സ്വാതന്ത്ര്യസമര സേനാനികൾക്കും ആ ഒരാശങ്ക ഇല്ലായിരുന്നത്രേ. കാരണം ഇതേയുള്ളൂ, ഉള്ളുകൊണ്ട് അവരുടെയൊക്കെ സാമൂഹിക പ്രതിബദ്ധതയും രാജ്യസ്നേഹവും അന്ന് ശക്തർ ബ്രിട്ടീഷുകാരായതുകൊണ്ട് ഭാഗികമായി അവരോടായിരുന്നു. ഇങ്ങനെ പറയാൻ കാരണം അവരുടെയൊക്കെ ജീവിതത്തെ സൂക്ഷ്മമായി പഠിക്കുമ്പോൾ ബോദ്ധ്യമാവുന്നത് ഭാരതത്തെ ബ്രിട്ടൻ്റെ ഒരു സാമന്ത രാജ്യമാക്കി ഭരിക്കുക എന്നതിൽ കവിഞ്ഞ് അവർക്ക് ഒരാഗ്രഹമോ ആവശ്യമോ ഉണ്ടായിരുന്നതായി കാണുന്നില്ല എന്നതാണ്. ഭാരതത്തെ പൂർണ്ണമായും അന്ന് ശക്തരായിരുന്ന ബ്രിട്ടീഷുകാരുടെ  കൈപ്പിടിയിൽ നിന്നും മോചിപ്പിക്കണമെങ്കിൽ നല്ലപോലെ പണിയെടുക്കേണ്ടി വരും. മാത്രമല്ല സവർക്കറെപ്പോലുള്ളവരുടെയൊക്കെ അവസ്ഥയും വരും. ജയിലുകളിൽ നരകജീവിതം! സുഖലോലുപരായിരുന്ന അവർക്ക് അതിനൊന്നും തീരെ താൽപര്യം ഇല്ലായിരുന്നു. വെറുതെ സ്വന്തം ജീവിതം തന്നെ പണയം വച്ച് കടുത്ത നിലപാടുകളെടുത്ത് നേടിക്കൊടുക്കാർ മാത്രമുള്ള ഒന്നല്ല ഈ രാജ്യത്തിന് സ്വാതന്ത്ര്യം എന്ന് അവർ പഠിച്ച പാശ്ചാത്യ പഠിപ്പിൻ്റെ 'കൊണം' അവരോട് പറഞ്ഞു കാണും. അങ്ങിനെ പടിഞ്ഞാറുനിന്നുള്ള രാജാവിനെ ഇഷ്ടമല്ലാത്തപ്പെഴും രാജഭക്തിയ്ക്ക് കുറവില്ലാത്ത ഒരു വർഗ്ഗമായി അവർ ജീവിച്ചു മരിച്ചു എന്ന് സാരം. പക്ഷേ മരണ ശേഷം സമൂഹത്തിൽ വലിയ വലിയ പദവികളും കിട്ടി. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണ. മിടുക്കന്മാർ ! മാത്രമല്ല ചിലർ രാഷ്ട്രപിതാവും ആദ്യ പ്രധാനമന്ത്രിയും ഒക്കെയായി. ചിലർക്കാകട്ടെ സ്വന്തമായി രാജ്യം തന്നെ കിട്ടി. കൂടെ ആ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവും.അതൊക്കെയാണ് ചരിത്രം. 

അപ്പോൾ പറഞ്ഞു വന്നത് യൂണിവേഴ്സിറ്റി നിയമത്തെപ്പറ്റിയാണ്. ഒടുവിൽ അത് നിയമമാവുകയും അക്കാദമിക്ക് പഠിപ്പ് രാജ്യത്ത് നിലവിൽ വരികയും ചെയ്തു. ഫലമോ തനതായ അറിവുകൾ രാജ്യത്തിന് നഷ്ടമായി. അങ്ങനെ അറിവിന്റെ കാര്യത്തിൽ ഭാരതീയരുടെ കോണകം കഴുകാൻ പോലും യോഗ്യതയില്ലാത്ത പാശ്ചാത്യരുടെ അതേ ബൗദ്ധിക നിലവാരത്തിലേക്ക്, പല നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് ഭാരതവും പതിച്ചു. 


ഇതേപോലെ തന്നെയാണ് ഇറക്കുമതി ചെയ്ത 'സോഷ്യലിസം' എന്നതിൻ്റെ കാര്യത്തിലും ഉണ്ടായത്. 

ലോകത്തിലെ ഏറ്റവും പ്രാചീനമായ സോഷ്യലിസം നിലനിന്നത് ഈ രാജ്യത്താണെന്ന് സോഷ്യലിസത്തെപ്പറ്റി പ്രസംഗിക്കുന്നവർക്കാർക്കെങ്കിലും അറിയാമോ ? 

പിടിച്ചെടുത്ത് നാട്ടുകാർക്ക് വിതരണം ചെയ്യാൻ സ്വകാര്യ സ്വത്തുക്കളൊന്നും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം പഠിച്ചവർ പറയുന്നത്. ഓരോ പ്രദേശത്തിൻ്റേയും (ദേശത്തിൻ്റേയും) ഭൂമി ആ ദേശത്തിന്റെ ദേവതയുടെ സ്വത്താണ്. അല്ലാതെ ഒരു വ്യക്തിയുടേതുമല്ല, എന്തിന് രാജാവിൻ്റേതു പോലുമല്ല. രാജാവ് ദേശദേവതയുടെ പ്രതിനിധി മാത്രമാണ്. ദേവതയ്ക്ക് വേണ്ടി രാജാവും കുടുംബവും തങ്ങളുടെ കുലധർമ്മമായ ദേവതയുടെ ദേശത്തിന്റെ ഭരണം നടത്തുക മാത്രമാണ് ചെയ്യുന്നത്. 

അതുകൊണ്ട് അന്ന് രാജാവിനടക്കം അഹന്ത കുറവായിരുന്നു. തൻ്റെ ചിലവിലാണ് ബാക്കിയുള്ളവർ ജീവിക്കുന്നത് എന്ന തോന്നലില്ലായിരുന്നു. ജ്ഞാനികളായിരുന്നു. 

ജനകമഹാജാവിൻ്റെ സഭയിൽ വച്ചാണ് പ്രസിദ്ധമായ അഷ്ടാവക്രഗീത പിറക്കുന്നത് തന്നെ. ഇങ്ങനെ പല ഉദാഹരണങ്ങളും ഉണ്ട്. 

സ്വാതന്ത്ര്യാനന്തരം ശ്രീ പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന രൂപത്തിൽ ഏകീകൃത ഭാരതത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. ആ ഭാരതം എന്ന ദേശത്തിന്റെ ദേവതയായി 'ഭാരതമാത' എന്ന ദേവതയും ഉണ്ട്. ആ ഭാരതമാത കാഴ്ചയിൽ ദുർഗ്ഗയെ, ലക്ഷ്മിയെ ഒക്കെ അനുസ്മരിപ്പിക്കുന്നതാണ്. 

അങ്ങിനെയുള്ള ഭാരതമാതയുടെ പ്രതിനിധിയായി ആധുനിക ഭാരതത്തിൽ പ്രാചീന അറിവുകളോടെ രാജ്യം ഭരിക്കാൻ പ്രധാനമന്ത്രയ്ക്കും ഭരണകൂടത്തിനും ഇനി വരാനുള്ളവർക്കും ഒക്കെ കഴിയട്ടെ. കഴിയും എന്ന് തന്നെയാണ് വിശ്വസം.  


അടിക്കുറിപ്പ്: ഈ അറിവുകളൊക്കെ ഉണ്ടായിരുന്ന ഭാരതത്തിലല്ലേ കുരുക്ഷേത്ര യുദ്ധവും ശ്രീരാമൻ്റെ വനവാസവും ലങ്കാദഹനവും ഒക്കെ നടന്നത് എന്ന് ചോദിക്കുന്നവരുണ്ട്. അതിന് മറുപടി ശാസ്ത്രം പഠിച്ചു പഠിച്ചു ഒടുവിൽ വഴി തെറ്റുമ്പോൾ സംഭവിക്കുന്നതാണ് എന്നതാണ്. ആ വഴി തെറ്റലിൻ്റെ ചരിത്രം തന്നെയാണ് രാമായണവും മഹാഭാരതവും ഒക്കെ പഠിപ്പിക്കുന്നതും, ഇനിയെങ്കിലും അങ്ങിനെ ഉണ്ടാവാതിരിക്കാൻ.അതേപ്പറ്റി വിശദമായ മറ്റൊരു ബ്ലോഗ് തന്നെ ഇവിടെ എഴുതിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് വായിക്കാം.


Comments

Popular posts from this blog

ചില സങ്കല്പ പ്രശ്നങ്ങൾ

മുകുന്ദനുണ്ണി അസോസിയേറ്റ്സ്