Posts

മുകുന്ദനുണ്ണി അസോസിയേറ്റ്സ്

ആഞ്ച് തരം മനുഷ്യരാണ് ഭൂമിയിലുള്ളത്. ആദ്യത്തെ വിഭാഗം അറിവ് തരുന്ന അത്രയും സുഖം വേറൊന്നും തരുന്നില്ല എന്ന് അനുഭവിച്ചതിനാൽ ആ അറിവ് നേടുന്നതിനും നിലനിർത്തുന്നതിനും പരമപ്രാധാന്യം കൊടുത്തു ജീവിക്കുന്നവർ. രണ്ടാമത്തെ വിഭാഗം ആദ്യത്തെ വിഭാഗം അറിവുള്ളവരാണ് എന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ട് അവരുടെ ജീവിതം നോക്കി പഠിച്ച് അത് പിന്തുടരാൻ ശ്രമിക്കുന്നവർ. മൂന്നാമത്തെയും നാലാമത്തേയും വിഭാഗം ഭൗതികവസ്ഥുക്കൾ തരുന്ന സുഖത്തോളം സുഖം മറ്റൊന്നിനും തരാൻ പറ്റില്ല എന്ന ഒരു ധാരണയിൽ അവയ്ക്കൊക്കെ വേണ്ടി ജീവിക്കുന്നവരും അവരുടെ ജീവിതവും രീതികളും പിന്തുടരുന്നവരും. ആദ്യത്തെ രണ്ട് വിഭാഗം പലപ്പോഴും പരസ്പരം മനസ്സിലാക്കിയും എന്നാൽ ചിലപ്പോഴൊക്കെ കലഹിച്ചുമായിരിക്കും ജീവിക്കുക. ഇങ്ങനെ തന്നെ ആയിരിക്കും രണ്ടാമത് പറഞ്ഞ രണ്ട് വിഭാഗക്കാരുടെ കാര്യത്തിലും കാണുക. എന്നാൽ രണ്ടാമത്തെ രണ്ട് വിഭാഗക്കാരും ആദ്യത്തെ രണ്ട് വിഭാഗക്കാരും പലപ്പോഴും കലഹത്തിലായിരിക്കും. അപൂർവ്വമായി മാത്രമേ അവരെ അങ്ങിനെ അല്ലാതെ കാണൂ. ഇനി അഞ്ചാമതൊരു വിഭാഗമുണ്ട്, അവർ ഈ നാല് വിഭാഗക്കാരും ചിന്തിക്കുന്നതും ചെയ്യുന്നതും ചുമ്മാ നോക്കി നിൽക്കുന്നവരോ അവരിൽ ആരെങ്കിലും പറഞ്ഞാൽ അത...

വിഷയലോകവും സാധകരും

ജഗത്ത് അഥവാ ലോകം ഒരുവന് പ്രകാശിക്കുന്നത് അവിദ്യയിൽ മാത്രമാണ്. അങ്ങിനെയുള്ള ജഗത്തിനെ ഒരുവൻ അനുഭവിക്കുന്നത് അഞ്ച് ഇന്ദ്രിയങ്ങളും അവയുടെ ശക്തികളും പിന്നെ മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ അന്തഃകരണങ്ങളും ചേരുമ്പോഴാണ്.  മങ്ങിയ വെളിച്ചത്തിൽ മുറ്റത്തൊരു കയർ കിടക്കുന്നത് കണ്ടു. അത് പാമ്പെന്ന് തെറ്റിദ്ധരിച്ചു. പിറ്റേന്ന് പ്രഭാതത്തിൽ വെളിച്ചം വന്നപ്പോഴാണ് കണ്ടത് കയറായിരുന്നെന്നും പാമ്പല്ലായിരുന്നു എന്നും ബോദ്ധ്യപ്പെട്ടത്. കയറിനെ പാമ്പ് എന്ന് ബുദ്ധി തെറ്റിദ്ധരിച്ചു. ഭയന്നു. അതായത് ബുദ്ധിക്ക് ഭ്രമം ഉണ്ടാവുകയും അത് ഭയത്തെ ഉണ്ടാക്കുകയും ചെയ്തു.  ഏതൊന്ന് കാരണമാണോ കയറിനെ പാമ്പ് എന്ന് തെറ്റിദ്ധരിക്കാനും ഭ്രമിക്കാനും ഇടയായത് അത് അവിദ്യ അഥവാ മായ. ഏതൊന്ന് കാരണമാണോ കണ്ടത് പാമ്പിനെയായിരുന്നില്ല മറിച്ച് വെറും കയറിനെയായിരുന്നു എന്ന് ബോദ്ധ്യപ്പെടുത്തി ഭ്രമം നീക്കിയത് അത് വിദ്യ അഥവാ ജ്ഞാനം.  ഇതുപോലെ വെറും മായയായ ഈ ജഗത്ത് ഉണ്മയുള്ളതാണ് അഥവാ സത്യമാണ് എന്ന് ബുദ്ധിയെ തെറ്റിദ്ധരിപ്പിക്കുന്നത് അവിദ്യ.  അവിദ്യയിൽ കയറിനെ പാമ്പ് എന്ന് തെറ്റിദ്ധരിച്ചതു മുതൽ പ്രഭാതത്തിൽ കണ്ടത് കയർ മാത്രമാണ് എന്ന് ബ...

ആധുനിക ശാസ്ത്രവും സാങ്കേതിക വിദ്യകളും

 ആധുനിക മനുഷ്യൻ പിറന്നത് യൂറോപ്പിലാണ്. ആധുനികങ്ങളായ ചിന്തകളും ശാസ്ത്രവും പിറന്നതും യൂറോപ്പിലാണ്. ലോകം മുഴുവൻ യാത്ര ചെയ്ത് സംഭരിച്ച അറിവുകളാൽ നൂറ്റാണ്ടുകളുടെ അധ്വാനം കൊണ്ട് അന്നാട്ടുകാരുടെ നേതൃത്വത്തിൽ നിർമ്മിച്ചതാണ് നവലോകം.  ഇംഗ്ലീഷാണ് ഈ നവലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷ.  ആ ലോകത്ത് ഒരു ചെറുവിരലെങ്കിലും അനക്കണമെങ്കിൽ ഇന്ത്യയിൽ ഇംഗ്ലീഷ് അറിയാതെ പറ്റില്ല. കാരണം ആധുനിക ചൈനയേയും ജപ്പാനേയും റഷ്യയേയും യൂറോപ്പിലെ തന്നെ മറ്റ് രാജ്യങ്ങളേയും പോലൊന്നും അല്ലല്ലോ ഇന്ത്യ.  ഈ നാടുകളിലൊക്കെ അവരവരുടെ സ്വന്തം ഭാഷയിൽ തന്നെ കാര്യങ്ങൾ കിട്ടും. ഇവിടെ ഭാഷയുടെ കാര്യത്തിൽ പോലും അപകർഷത ആയതുകൊണ്ട് വല്ല ചപ്പും കുപ്പയുമല്ലാതെ നല്ലതൊന്നും കിട്ടില്ല. അവിടങ്ങളിൽ പക്ഷേ അതില്ല. എന്തായാലും ഭാഗ്യം കൊണ്ടാണോ നിർഭാഗ്യം കൊണ്ടാണോ എന്നറിയില്ല, ആ ഭാഷ ചെറുപ്പം മുതൽ പഠിക്കുന്നുണ്ട്.  അതിൻ്റെ ഒരു ബലം കൊണ്ടും ആയിരിക്കാം പേരിന് മോഡേൺ സയൻസിലെ എന്തൊക്കെയോ കാര്യങ്ങളും ഒപ്പം ടെക്നോളജിയും കൂടെ ഉപയോഗിക്കാൻ പഠിച്ചു. ഇംഗ്ലീഷ് സിനിമളിലൂടെയും മറ്റും അവരുടെ നാടിനെപ്പറ്റിയും രീതികളെപ്പറ്റിയും അങ്ങോട്ട് ന...

ബോധതലം അഥവാ planes of existence

പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ വെറും കഥകൾ മാത്രമാണ്, അവതാരങ്ങളും അവരുടെ ലീലകളും എല്ലാം സങ്കല്പങ്ങൾ മാത്രമാണ് എന്നതൊക്കെ കുറേ കാലമായി കേട്ട് തഴമ്പിച്ച കാര്യമാണ്. ഇതിനേപ്പറ്റിയുള്ള ഒരു അവലോകനമാണ് ഇത്, മോഡേൺ സയൻസിലെ plane of existence എന്ന ആ ഒരു ആശയം ഉപയോഗിച്ച്. എങ്കിലാണ് ആ science ഇത്രയധികം വളർന്ന് അത്ഭുതങ്ങൾ പലതും ചെയ്തു കാട്ടിയത് ചെറുപ്പം മുതൽ കണ്ട് പരിചയിച്ച ആധുനിക മനുഷ്യന് കുറച്ചെങ്കിലും യുക്തി സഹമായ് അനുഭവപ്പെടുക. അതുകൊണ്ടാണ് ഈ സാഹസം. പ്രപഞ്ചത്തിന് 4 സൃഷ്ടി തലങ്ങളുണ്ട്. അഥവാ plane of existence ഉണ്ട്. അതിലെ രണ്ടെണ്ണത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് ഈ എഴുത്ത്. സ്ഥൂലം, സൂക്ഷ്മം എന്നിവയാണ് പറയാൻ പോകുന്ന ആ രണ്ട് plane of existence കൾ.  ആധുനിക മനുഷ്യനും അവൻ്റെ ശാസ്ത്രവും സാങ്കേതികവിദ്യയും ജീവിതവും എല്ലാം സ്ഥിതിചെയ്യുന്ന ആ plane of existence നെയാണ് സ്ഥൂലം എന്ന് പറയുന്നത്. മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാൻ പറ്റുന്ന ആ ഒരു ബോധതലം. ഇതിനെയാണ് യാഥാർത്ഥ്യം അഥവാ real world എന്നൊക്കെ പറയുന്നതും.  എന്നാൽ ഈയൊരു സ്ഥൂലം എന്ന തലത്തിൽ നിന്നും ചെയ്യാൻ പറ്റുന്ന പ്രവൃത്തിക്കും നേടാൻ പറ്റുന്...