Posts

ചില സങ്കല്പ പ്രശ്നങ്ങൾ

 സാങ്കല്പികം അഥവാ virtual എന്നതിൽ അധിഷ്ഠിതമായ പല സാങ്കേതികവിദ്യകളും ഉണ്ട് കംപ്യൂട്ടറോകളുടെ ലോകത്ത്. ഇതിന് ഒരുദാഹരണമാണ് virtual machine. Virtual machine എന്നാൽ സങ്കൽപയന്ത്രം. എന്നുവച്ചാൽ ഒരു കംപ്യൂട്ടറിനകത്ത് തന്നെ മറ്റൊരു കംപ്യൂട്ടർ സ്ഥാപിക്കുക, സോഫ്റ്റ്‌വെയർ മാത്രം ഉപയോഗിച്ച്.  ഇങ്ങനെ ചെയ്യുന്നത് എന്തിനാണ് ?  ഏതെങ്കിലും ആവശ്യത്തിന് നിലവിലെ കംപ്യൂട്ടറിന് പകരമായോ അല്ലെങ്കിൽ അതിന്റെ കൂടെയോ മറ്റൊരു കംപ്യൂട്ടർ കൂടി വെയ്ക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിന് വേണ്ടുന്ന പണം, അധ്വാനം മുതലായവ ലാഭിക്കാനാണ് ഈ സങ്കല്പയന്ത്രം. ഇതിന് പല പരിമിതികളും ഉണ്ടെങ്കിലും പുതിയൊരെണ്ണം വാങ്ങി വയ്ക്കേണ്ട ആവശ്യം തത്കാലം ഒഴിവാക്കാൻ പറ്റുമല്ലോ. അപ്പോൾ അതാണ് ഈ സങ്കല്പയന്ത്രം എന്നത്.  Virtual അധിഷ്ഠിതമായ വേറെ പലതും ഉണ്ട്. ഇപ്പറഞ്ഞത് അതിൽ ഒന്നിന്റെ കാര്യം മാത്രമാണ്. ഇത് പറഞ്ഞത് വേറൊന്ന് പറയാനുള്ളതിൻ്റെ മുന്നോടിയായാണ്. അത് ഇപ്പോൾ കുറച്ചു കാലമായി പ്രചാരത്തിലുള്ള virtual പിന്തുണ, virtual വിമർശനം, virtual സഹായം, virtual നിന്ദ തുടങ്ങിയവയെപ്പറ്റിയാണ്.  യഥാർത്ഥ പിന്തുണ, സഹായം, വിമർശനം എന്നിവ ചെയ്യാൻ ബുദ്ധിമുട്ട് വന്നപ്പോഴല്ലേ ചില സ

ഹാസ്യവും മനുഷ്യരും ലോകവും

മലയാളികളെ ആക്ഷേപഹാസ്യം പറയാനും ആസ്വദിക്കാനും പഠിപ്പിച്ചത് കുഞ്ചൻ നമ്പ്യാരാണ്. രാജാവ് മുതലുള്ള എല്ലാ ഉന്നതരേയും ഹാസ്യത്തിലൂടെ അദ്ദേഹം വിമർശിച്ചു. ആ പാരമ്പര്യമാണ് സജീവമായി ഇന്നും മലയാളികൾക്കിടയിൽ നിലനിൽക്കുന്നത്. അല്ലെങ്കിൽ ആ ഒരു പാരമ്പര്യമേ അപകർഷത തോന്നാതെ ഇന്ന് നിലനിൽക്കുന്നുള്ളൂ. ബാക്കി എല്ലാ വേരുകളും പുരോഗമനവും മറ്റും പറഞ്ഞ് അറുത്ത് മുറിച്ചെടുത്തു. പക്ഷേ എന്തിലും ഏതിലും തമാശ കണ്ടെത്തി പറയാനുള്ള മലയാളികളുടെ കഴിവിന് കാര്യമായ കോട്ടമൊന്നും തട്ടാതെ സജീവമായി ഇന്നും നിലനിന്ന് കാണുന്നുണ്ട്. കുഞ്ചൻ നമ്പ്യാർ ഭരണകർത്താക്കളേയും മറ്റുമാണ് ഏറ്റവും കളിയാക്കിയിട്ടുള്ളതെന്ന് തോന്നുന്നു. "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം" എന്നതൊക്കെ രാജാവ് കാട്ടിക്കൂട്ടുന്ന ഏത് വിക്രിയകളേയും പുകഴ്ത്തുന്നവരെ കളിയാക്കിക്കൊണ്ടുള്ളതാണ്. ഇതുപോലെ നമ്പൂതിരിമാരും ഏത് പ്രതിസന്ധികളേയും വിഷമകരമായ സാഹചര്യങ്ങളേയും നർമ്മേന കണ്ടവരായിരുന്നത്രേ. അതിന്റെ കഥകൾ കേട്ടിട്ടുണ്ട്. അപ്പോൾ കുഞ്ചൻ നമ്പ്യാരുടെ കാര്യത്തിൽ തന്റെ ജന്മവാസനയെ ഇങ്ങനെ ഉപയോഗിക്കുകവഴി അത് കേട്ടിട്ടെങ്കിലും അവർക്കൊക്കെ വെളിവ് വരുന്നെങ്കിൽ വരട്ടെ

പ്രാചീന ഭാരതവും ആധുനിക ഭാരതവും

ഭഗിനി നിവേദിത. സ്വാമി വിവേകാനന്ദൻ്റെ ശിഷ്യയായിരുന്ന അവർ ഒരു പാശ്ചാത്യവനിതയും കൂടി ആയിരുന്നു. ഭാരതത്തിൽ പാശ്ചാത്യ വിദ്യാഭ്യാസ രീതികൾ ഒരു കിറ്റ് രൂപത്തിലാക്കി യൂണിവേഴ്സിറ്റി നിയമം കൊണ്ടുവരാൻ അന്ന് ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചപ്പോൾ അത് പാടില്ലെന്നും ഭാരതത്തിന് തനതായതും പകരം വയ്ക്കാൻ കഴിയാത്തതുമായ ഒരു വിദ്യാഭ്യാസരീതിയുണ്ടെന്നും അത് ഗുരുകുല സമ്പ്രദായമാണെന്നും ശക്തമായി വാദിച്ച ചുരുക്കം ചിലരിൽ ഒരാൾ അവരാണ്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസ രീതി ഭാരതത്തിൽ കൊണ്ടുവന്നാൽ അത് ഭാരതത്തിന്റെ വിദ്യാഭ്യാസത്തെ തകർക്കുമെന്നും അവർക്കറിയാമായിരുന്നു, ജന്മം കൊണ്ട് ഒരു പാശ്ചാത്യ ആയിരുന്നെങ്കിൽ കൂടി. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്നവർ എന്ന് ഇന്ന് അറിയപ്പെടുന്ന പല സ്വാതന്ത്ര്യസമര സേനാനികൾക്കും ആ ഒരാശങ്ക ഇല്ലായിരുന്നത്രേ. കാരണം ഇതേയുള്ളൂ, ഉള്ളുകൊണ്ട് അവരുടെയൊക്കെ സാമൂഹിക പ്രതിബദ്ധതയും രാജ്യസ്നേഹവും അന്ന് ശക്തർ ബ്രിട്ടീഷുകാരായതുകൊണ്ട് ഭാഗികമായി അവരോടായിരുന്നു. ഇങ്ങനെ പറയാൻ കാരണം അവരുടെയൊക്കെ ജീവിതത്തെ സൂക്ഷ്മമായി പഠിക്കുമ്പോൾ ബോദ്ധ്യമാവുന്നത് ഭാരതത്തെ ബ്രിട്ടൻ്റെ ഒരു സാമന്ത

മുകുന്ദനുണ്ണി അസോസിയേറ്റ്സ്

ആഞ്ച് തരം മനുഷ്യരാണ് ഭൂമിയിലുള്ളത്. ആദ്യത്തെ വിഭാഗം അറിവ് തരുന്ന അത്രയും സുഖം വേറൊന്നും തരുന്നില്ല എന്ന് അനുഭവിച്ചതിനാൽ ആ അറിവ് നേടുന്നതിനും നിലനിർത്തുന്നതിനും പരമപ്രാധാന്യം കൊടുത്തു ജീവിക്കുന്നവർ. രണ്ടാമത്തെ വിഭാഗം ആദ്യത്തെ വിഭാഗം അറിവുള്ളവരാണ് എന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ട് അവരുടെ ജീവിതം നോക്കി പഠിച്ച് അത് പിന്തുടരാൻ ശ്രമിക്കുന്നവർ. മൂന്നാമത്തെയും നാലാമത്തേയും വിഭാഗം ഭൗതികവസ്ഥുക്കൾ തരുന്ന സുഖത്തോളം സുഖം മറ്റൊന്നിനും തരാൻ പറ്റില്ല എന്ന ഒരു ധാരണയിൽ അവയ്ക്കൊക്കെ വേണ്ടി ജീവിക്കുന്നവരും അവരുടെ ജീവിതവും രീതികളും പിന്തുടരുന്നവരും. ആദ്യത്തെ രണ്ട് വിഭാഗം പലപ്പോഴും പരസ്പരം മനസ്സിലാക്കിയും എന്നാൽ ചിലപ്പോഴൊക്കെ കലഹിച്ചുമായിരിക്കും ജീവിക്കുക. ഇങ്ങനെ തന്നെ ആയിരിക്കും രണ്ടാമത് പറഞ്ഞ രണ്ട് വിഭാഗക്കാരുടെ കാര്യത്തിലും കാണുക. എന്നാൽ രണ്ടാമത്തെ രണ്ട് വിഭാഗക്കാരും ആദ്യത്തെ രണ്ട് വിഭാഗക്കാരും പലപ്പോഴും കലഹത്തിലായിരിക്കും. അപൂർവ്വമായി മാത്രമേ അവരെ അങ്ങിനെ അല്ലാതെ കാണൂ. ഇനി അഞ്ചാമതൊരു വിഭാഗമുണ്ട്, അവർ ഈ നാല് വിഭാഗക്കാരും ചിന്തിക്കുന്നതും ചെയ്യുന്നതും ചുമ്മാ നോക്കി നിൽക്കുന്നവരോ അവരിൽ ആരെങ്കിലും പറഞ്ഞാൽ അത

വിഷയലോകവും സാധകരും

ജഗത്ത് അഥവാ ലോകം ഒരുവന് പ്രകാശിക്കുന്നത് അവിദ്യയിൽ മാത്രമാണ്. അങ്ങിനെയുള്ള ജഗത്തിനെ ഒരുവൻ അനുഭവിക്കുന്നത് അഞ്ച് ഇന്ദ്രിയങ്ങളും അവയുടെ ശക്തികളും പിന്നെ മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ അന്തഃകരണങ്ങളും ചേരുമ്പോഴാണ്.  മങ്ങിയ വെളിച്ചത്തിൽ മുറ്റത്തൊരു കയർ കിടക്കുന്നത് കണ്ടു. അത് പാമ്പെന്ന് തെറ്റിദ്ധരിച്ചു. പിറ്റേന്ന് പ്രഭാതത്തിൽ വെളിച്ചം വന്നപ്പോഴാണ് കണ്ടത് കയറായിരുന്നെന്നും പാമ്പല്ലായിരുന്നു എന്നും ബോദ്ധ്യപ്പെട്ടത്. കയറിനെ പാമ്പ് എന്ന് ബുദ്ധി തെറ്റിദ്ധരിച്ചു. ഭയന്നു. അതായത് ബുദ്ധിക്ക് ഭ്രമം ഉണ്ടാവുകയും അത് ഭയത്തെ ഉണ്ടാക്കുകയും ചെയ്തു.  ഏതൊന്ന് കാരണമാണോ കയറിനെ പാമ്പ് എന്ന് തെറ്റിദ്ധരിക്കാനും ഭ്രമിക്കാനും ഇടയായത് അത് അവിദ്യ അഥവാ മായ. ഏതൊന്ന് കാരണമാണോ കണ്ടത് പാമ്പിനെയായിരുന്നില്ല മറിച്ച് വെറും കയറിനെയായിരുന്നു എന്ന് ബോദ്ധ്യപ്പെടുത്തി ഭ്രമം നീക്കിയത് അത് വിദ്യ അഥവാ ജ്ഞാനം.  ഇതുപോലെ വെറും മായയായ ഈ ജഗത്ത് ഉണ്മയുള്ളതാണ് അഥവാ സത്യമാണ് എന്ന് ബുദ്ധിയെ തെറ്റിദ്ധരിപ്പിക്കുന്നത് അവിദ്യ.  അവിദ്യയിൽ കയറിനെ പാമ്പ് എന്ന് തെറ്റിദ്ധരിച്ചതു മുതൽ പ്രഭാതത്തിൽ കണ്ടത് കയർ മാത്രമാണ് എന്ന് ബുദ്ധിയ്ക്ക് ബോദ്ധ്യ

ആധുനിക ശാസ്ത്രവും സാങ്കേതിക വിദ്യകളും

 ആധുനിക മനുഷ്യൻ പിറന്നത് യൂറോപ്പിലാണ്. ആധുനികങ്ങളായ ചിന്തകളും ശാസ്ത്രവും പിറന്നതും യൂറോപ്പിലാണ്. ലോകം മുഴുവൻ യാത്ര ചെയ്ത് സംഭരിച്ച അറിവുകളാൽ നൂറ്റാണ്ടുകളുടെ അധ്വാനം കൊണ്ട് അന്നാട്ടുകാരുടെ നേതൃത്വത്തിൽ നിർമ്മിച്ചതാണ് നവലോകം.  ഇംഗ്ലീഷാണ് ഈ നവലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷ.  ആ ലോകത്ത് ഒരു ചെറുവിരലെങ്കിലും അനക്കണമെങ്കിൽ ഇന്ത്യയിൽ ഇംഗ്ലീഷ് അറിയാതെ പറ്റില്ല. കാരണം ആധുനിക ചൈനയേയും ജപ്പാനേയും റഷ്യയേയും യൂറോപ്പിലെ തന്നെ മറ്റ് രാജ്യങ്ങളേയും പോലൊന്നും അല്ലല്ലോ ഇന്ത്യ.  ഈ നാടുകളിലൊക്കെ അവരവരുടെ സ്വന്തം ഭാഷയിൽ തന്നെ കാര്യങ്ങൾ കിട്ടും. ഇവിടെ ഭാഷയുടെ കാര്യത്തിൽ പോലും അപകർഷത ആയതുകൊണ്ട് വല്ല ചപ്പും കുപ്പയുമല്ലാതെ നല്ലതൊന്നും കിട്ടില്ല. അവിടങ്ങളിൽ പക്ഷേ അതില്ല. എന്തായാലും ഭാഗ്യം കൊണ്ടാണോ നിർഭാഗ്യം കൊണ്ടാണോ എന്നറിയില്ല, ആ ഭാഷ ചെറുപ്പം മുതൽ പഠിക്കുന്നുണ്ട്.  അതിൻ്റെ ഒരു ബലം കൊണ്ടും ആയിരിക്കാം പേരിന് മോഡേൺ സയൻസിലെ എന്തൊക്കെയോ കാര്യങ്ങളും ഒപ്പം ടെക്നോളജിയും കൂടെ ഉപയോഗിക്കാൻ പഠിച്ചു. ഇംഗ്ലീഷ് സിനിമളിലൂടെയും മറ്റും അവരുടെ നാടിനെപ്പറ്റിയും രീതികളെപ്പറ്റിയും അങ്ങോട്ട് നേരിട്ട് പോകാതെ കൂടുതൽ അറ

ബോധതലം അഥവാ planes of existence

പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ വെറും കഥകൾ മാത്രമാണ്, അവതാരങ്ങളും അവരുടെ ലീലകളും എല്ലാം സങ്കല്പങ്ങൾ മാത്രമാണ് എന്നതൊക്കെ കുറേ കാലമായി കേട്ട് തഴമ്പിച്ച കാര്യമാണ്. ഇതിനേപ്പറ്റിയുള്ള ഒരു അവലോകനമാണ് ഇത്, മോഡേൺ സയൻസിലെ plane of existence എന്ന ആ ഒരു ആശയം ഉപയോഗിച്ച്. എങ്കിലാണ് ആ science ഇത്രയധികം വളർന്ന് അത്ഭുതങ്ങൾ പലതും ചെയ്തു കാട്ടിയത് ചെറുപ്പം മുതൽ കണ്ട് പരിചയിച്ച ആധുനിക മനുഷ്യന് കുറച്ചെങ്കിലും യുക്തി സഹമായ് അനുഭവപ്പെടുക. അതുകൊണ്ടാണ് ഈ സാഹസം. പ്രപഞ്ചത്തിന് 4 സൃഷ്ടി തലങ്ങളുണ്ട്. അഥവാ plane of existence ഉണ്ട്. അതിലെ രണ്ടെണ്ണത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് ഈ എഴുത്ത്. സ്ഥൂലം, സൂക്ഷ്മം എന്നിവയാണ് പറയാൻ പോകുന്ന ആ രണ്ട് plane of existence കൾ.  ആധുനിക മനുഷ്യനും അവൻ്റെ ശാസ്ത്രവും സാങ്കേതികവിദ്യയും ജീവിതവും എല്ലാം സ്ഥിതിചെയ്യുന്ന ആ plane of existence നെയാണ് സ്ഥൂലം എന്ന് പറയുന്നത്. മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാൻ പറ്റുന്ന ആ ഒരു ബോധതലം. ഇതിനെയാണ് യാഥാർത്ഥ്യം അഥവാ real world എന്നൊക്കെ പറയുന്നതും.  എന്നാൽ ഈയൊരു സ്ഥൂലം എന്ന തലത്തിൽ നിന്നും ചെയ്യാൻ പറ്റുന്ന പ്രവൃത്തിക്കും നേടാൻ പറ്റുന്ന അറിവിനു